കുവൈറ്റ് വിടും മുമ്പ് ട്രാഫിക്ക് പിഴ; കർശനമായി നടപ്പാക്കൽ, 82,000 ദിനാർ ഈടാക്കി

  • 22/08/2023


കുവൈത്ത് സിറ്റി: രാജ്യം വിടും മുമ്പ് പ്രവാസികൾ ചുമത്തപ്പെട്ട ട്രാഫിക്ക് പിഴകൾ എല്ലാം അടച്ചിരിക്കണണെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കി കുവൈത്ത്. നിയമം പ്രാബല്യത്തിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ പിഴയായി ഏകദേശം 82,000 ദിനാറാണ് ഈടാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം 81,620 ദിനാറാണ് ഈ ഇനത്തിൽ സമാഹരിച്ചത്. ട്രാഫിക് പിഴയുടെ മൂല്യം അടച്ച ശേഷമല്ലാതെ വിദേശിയെ പോകാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related News