ആറുമാസത്തിനിടെ കുവൈത്തിൽ 33,569 യാത്രാ നിരോധന ഉത്തരവുകൾ

  • 22/08/2023


കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ആകെ 33,569 യാത്രാ നിരോധന ഉത്തരവുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കണക്കുകൾ. എയർപോർട്ട് ഓഫീസ് വഴി മൊത്തം 4,427,000 കുവൈത്തി ദിനാർ അടച്ചിനാൽ 21,954 പേർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കിയതിന് പുറമേയാണിത്. പിഴ അടച്ചതിനാൽ അവർക്ക് അതേ കാലയളവിനുള്ളിൽ തന്നെ യാത്ര ചെയ്യാൻ അനുമതിയായി. അതേസമയം, ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് പുറത്ത് വിട്ട അർധ വാർഷിക കണക്കുകൾ പ്രകാരം, വർഷത്തിന്റെ ആദ്യ പകുതിയിൽ എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റ് പൂർത്തിയാക്കിയ നടപടിക്രമങ്ങളുടെ എണ്ണം 3,726,000 ആണ്. യാത്രാ നിരോധന വകുപ്പുകളിലെ നടപടിക്രമങ്ങളുടെ എണ്ണം 72,758 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. യാത്രാ നിരോധന ഉത്തരവുകൾ 33,569 അല്ലെങ്കിൽ 46.1 ശതമാനത്തിലെത്തി. യാത്രാ നിരോധനം നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ 30.2 ശതമാനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

Related News