വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്നും നാളെയും കുവൈത്തിൽ

  • 23/08/2023

 


വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നു. ഇന്നും നാളെയും( 23, 24) തീയതികളിലാണ് മന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം. കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വ്യവസായികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായുള്ള സംഭാഷണവും ഇതിൽ ഉൾപ്പെടും. ഇന്ത്യൻ തൊഴിലാളികളുമായും സാമൂഹിക നേതാക്കളുമായും കേന്ദ്ര സഹമന്ത്രി ആശയവിനിമയം നടത്തും. മിഡില്‍ ഈസ്റ്റിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം കുവൈറ്റിലെത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഔദ്യോ​ഗിക പരിപാടികളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ചചെയ്യും.

Related News