കർശന വിസ നിയന്ത്രണങ്ങൾ തുടരുന്നു; മുന്നറിയിപ്പ് നൽകി കുവൈത്തിലെ വിദ​ഗ്ധർ

  • 23/08/2023


കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരി വ്യാപിച്ച 2020 മുതൽ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി കുവൈത്ത് നടപ്പാക്കിയ പ്രവാസികളുടെ കർശനമായ വിസ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നു. പ്രവാസികൾക്ക് അവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്ക് ഫാമിലി വിസ സ്പോൺസർ ചെയ്യുന്നതിന് ഈ നിയന്ത്രണങ്ങൾ തടസമാകുന്നുണ്ട്. കൂടാതെ, പ്രത്യേക രാജ്യങ്ങളിൽ നിന്ന് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ചെറുകിട ബിസിനസുകൾക്കുള്ള തടസങ്ങളുടെ ഉൾപ്പെടുന്നു.

ഈ നിയമങ്ങൾ രാജ്യത്തെ വിവിധ ബിസിനസ് മേഖലകളെ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രവാസി കുടുംബങ്ങൾ നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിൽ വാടകയ്ക്ക് എടുത്ത അപ്പാർട്ടുമെന്റുകളുടെ ആവശ്യകതയിൽ അടുത്തിടെ 12 മുതൽ 15 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സുലൈമാൻ അൽ ദിലൈജാൻ. ഈ മേഖലയിൽ ഉണ്ടാകുന്ന തകർച്ചയുടെ ആദ്യം ബാധിക്കുക കുവൈത്തി നിക്ഷേപകരെ ആയിരിക്കും. അവരുടെ ലാഭത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വിദഗ്ധർ ഊന്നിപ്പറഞ്ഞു.

Related News