കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ ബാഗേജ് കരാർ കാലാവധി അവസാനിച്ചു

  • 23/08/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കരാർ കാലാവധി കുറച്ച് ദിവസങ്ങൾ മുമ്പ് അവസാനിച്ചു. കരാറിന്റെ കാലാവധി വീണ്ടും പുതുക്കുകയോ നീട്ടുകയോ ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. കരാർ അവസാനിച്ചതിന് ശേഷം ടെർമിനൽ നാല് കെട്ടിടത്തിന് ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കൂടാതെ ഇത് യാത്രക്കാർക്ക് നൽകുന്ന സേവനത്തെ പരിമിതമായ അളവിൽ ബാധിക്കുകയും ചെയ്തു.

എമർജൻസി പ്ലാൻ അനുസരിച്ച് എയർപോർട്ടിലെ ഓപ്പറേറ്റിംഗ് ഏജൻസികൾ ബാഗുകൾ കൊണ്ടുപോകാൻ നൂറോളം ജീവനക്കാരെ ചുമതലപ്പെടുത്തി. യാത്രക്കാരുടെ വരവ് അനുസരിച്ച് അവരെ ബാഗേജ് വരുന്ന ബെൽറ്റുകളിലാണ് നിയോ​ഗിച്ചത്. ടെർമിനൽ നാല് കെട്ടിടത്തിലെ പുതിയ കരാർ സംബന്ധിച്ച് ധാരണയാകുന്നത് വരെ ടെർമിനൽ ഒന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കമ്പനിയുമായി ഏകോപിപ്പിച്ച് അധിക തൊഴിലാളികളുടെ സഹായയത്തോടെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News