മേഖലയിലെ ഏറ്റവും മികച്ച ബർഹി ഉത്പാദിപ്പിക്കുന്നത് കുവൈത്ത്

  • 24/08/2023


കുവൈത്ത് സിറ്റി: മേഖലയിലെ ഏറ്റവും മികച്ച ബർഹി ഈന്തപ്പഴത്തിന്റെ ഉൽപ്പാദനമാണ് കുവൈത്തിന്റെ സവിശേഷത. ഈന്തപ്പഴ വിപണി അസാധാരണമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. മഞ്ഞ ഖലാൽ (ബിസ്‌ർ) ഘട്ടം മുതൽ ഈത്തപ്പഴ ഘട്ടം വരെ, പഴങ്ങളുടെ മാധുര്യത്താൽ സവിശേഷമായ ഈ അനുഗ്രഹീത പഴത്തിനായി ഉപഭോക്താക്കൾ കാത്തിരിക്കും. കുവൈത്തിൽ അൽ ബർഹി ഈന്തപ്പഴങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡ് ആണ്. വളർച്ചാ ഘട്ടത്തിൽ ബർഹി പഴത്തിന്റെ നിറം തിളക്കമുള്ള മഞ്ഞയാണ്. പഴത്തിന്റെ ഒരു വശം ഓറഞ്ച് നിറമായിരിക്കും. അതിന്റെ രുചി മധുരം ഉള്ളതുമായിരിക്കും. വിപണിയിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ കടകൾക്കുള്ളിൽ കുവത്ത് അൽ ബർഹി ഈന്തപ്പഴങ്ങളുടെ ട്രേകൾ നിരത്തിയിരിക്കും. കൂടാതെ ഈ പഴത്തിന് കുവൈത്തിലെ ജനങ്ങൾക്കിടയിൽ മികച്ച സ്ഥാനമാണ് ഉള്ളത്.

Related News