ചന്ദ്രയാൻ മൂന്നിന്റെ വിജയം; ഇന്ത്യയെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് കുവൈത്ത്

  • 24/08/2023


കുവൈത്ത് സിറ്റി: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് വിജയകരമായി പൂർത്തിയാക്കിയാൻ സാധിച്ചതിൽ ഇന്ത്യയെ അഭിനന്ദിച്ച് കുവൈത്ത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശം അയച്ചു. 

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ബഹിരാകാശ പേടകം ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിൽ എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു. ബഹിരാകാശ മേഖലയിലെ ചരിത്രപരവും ശാസ്ത്രീയവുമായ ഈ നേട്ടം വിവിധ മേഖലകളിൽ ഇന്ത്യ സ്വന്തമാക്കുന്ന നേട്ടങ്ങളുടെ ബാക്കിപത്രമാണ്. ഇന്ത്യക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അമീർ ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹും ഇന്ത്യക്ക് ആശംസകൾ നേർന്നു.

Related News