കുവൈറ്റ് വിടുന്നതിന് മുമ്പ് വൈദ്യുതി- ജല കുടിശ്ശിക ഈടാക്കാൻ പുതിയ സംവിധാനം

  • 24/08/2023



കുവൈത്ത് സിറ്റി: രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതി, വെള്ളം എന്നിവയില്ർ പ്രവാസികൾ വരുത്തിയ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പുതിയ സംവിധാനവുമായി വൈദ്യുതി മന്ത്രാലയം. അടുത്ത സെപ്തംബർ ആരംഭിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനുള്ള സംവിധാനങ്ങൾ എല്ലാം തയാറാണ്. ചില പ്രത്യേക കരാറുകളിൽ ഒപ്പുവെച്ച് കഴിഞ്ഞാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് ഇത് നടപ്പാക്കാൻ സാധിക്കും.

അടുത്ത ഘട്ടത്തിൽ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ഈ സംവിധാനം കൊണ്ട് വരും. കുടിശ്ശികകൾ പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം പരിമിതപ്പെടുത്തില്ല. ചില പ്രവാസികൾ കുടിശ്ശികകൾ നിലവിലുള്ള പഴയ താമസസ്ഥലം  ഉപേക്ഷിച്ച് ക്ലിയറൻസ് നൽകാതെ പുതിയ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പ്രവണതയുണ്ട്. അവർ വർഷങ്ങളായി വരുത്തിയ  കുടിശ്ശികയുണ്ട്. പ്രവാസികൾ യാത്ര ചെയ്യുമ്പോൾ ഈ കുടിശ്ശികകൾ ഈടാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ലിങ്ക് ചെയ്യുന്നത് വൈദ്യുതി മന്ത്രാലയത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കും.

Related News