കുവൈറ്റിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ മന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തി

  • 24/08/2023



കുവൈത്ത്‌സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ആദര്‍ശ് സൈ്വക,ഗള്‍ഫിന്റെ ചുമതലയുള്ള വിദേശകാര്യ വകുപ്പിലെ ജോയിന്റെ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍,കുവൈറ്റിലെ വിവിധ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനിലെ പത്തോളം പ്രതിനിധികളാണ് വിദേശകാര്യസഹമന്ത്രി  വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയത്. 
നഴ്‌സിംഗ് രംഗത്തെ വിഷയങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ മന്ത്രി,അവ അധികാരികളുടെ ശ്രദ്ധയിപെടുത്തുമെന്ന് ഉറപ്പു നല്‍കി. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിലെ നഴ്‌സിങ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ ,ഒറ്റ നഴ്‌സിങ് കൗണ്‍സിലാവുന്നതോടെ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം മന്ത്രി ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു.
രണ്ട് ദിവസത്തെ ഔദ്ദ്യോഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ മന്ത്രിയെ സിറ്റിയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ വച്ച് നഴ്‌സസ് പ്രധിനിതികള്‍ക്കു പ്രത്യേകമായി സമയം അനുവദിച്ചത്. ഇന്‍ഫോക്(ഇന്ത്യന്‍ നഴ്സ്സ് ഫെഡറേഷന്‍ ഓഫ് കുവൈത്ത്),തമിഴ്‌നാട് നഴ്സ്സ് അസോസിയേഷന്‍, നെറ്റിംഗ്ഗേല്‍സ് ഓഫ് കുവൈത്ത്() എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചത്.

Related News