കാൻസർ, ഹൃദ്രോ​ഗ ചികിത്സയ്ക്കുള്ള മരുന്നുകൾക്കായി 12 മില്യൺ അനുവദിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 25/08/2023

 


കുവൈത്ത് സിറ്റി: എല്ലാ ​രോ​ഗികൾക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം. 
മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനും പൊതു കേന്ദ്രങ്ങളിലും ആശുപത്രികളിലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന അവരുടെ ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ട്. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് മരുന്നുകൾ, മെഡിക്കൽ സപ്ലൈസ്, ഉപകരണങ്ങൾ എന്നിവയുടെ വിതരണം കൃത്യമായി തുടരുന്നുണ്ടെന്നും ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു.

കാൻസർ, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായി പ്രത്യേക മരുന്നുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 12 മില്യൺ ദിനാർ വിലമതിക്കുന്ന കരാറിന് റെഗുലേറ്ററി അധികാരികളുടെ അംഗീകാരം ലഭിച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കാര്യമായ തടസങ്ങളൊന്നുമില്ലാതെ തന്നെ ചികിത്സ തുടരുന്നതിന് ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. കാൻസർ രോഗികൾക്കായി ഒന്നിലധികം മരുന്നുകൾ വിവിധ വിലകളിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളതെന്നും ആരോ​ഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.

Related News