വാരാന്ത്യത്തിൽ കുവൈത്തിൽ ചൂട് കൂടും

  • 25/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് വാരാന്ത്യത്തിൽ ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. പകൽ കടുത്ത ചൂട് തന്നെ അനുഭവപ്പെടും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ മിതമായ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയേക്കാം. 48 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വിദ​ഗ്ധൻ അബ്ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. രണ്ട് മുതൽ ആറ് അടി വരെ ഉയരത്തിൽ തിരമാല വിശീയേക്കാം. ചൂട് കാലാവസ്ഥ തുടരാൻ തന്നെയാണ് സാധ്യത. ശനിയാഴ്ച കടുത്ത ചൂടിലേക്ക് കാര്യങ്ങൾ എത്തും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ 10 മുതൽ 35 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലും ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News