ശസ്ത്രക്രിയ വഴി വിരലടയാളം മാറ്റി; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 25/08/2023



കുവൈത്ത് സിറ്റി: വിരലടയാളം മാറ്റാൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ. ബയോമെട്രിക് പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കുവൈത്തിലേക്ക് അനധികൃതമായി കടന്ന ഇവരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. മൈദാൻ ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഓഫീസ് വഴി പ്രവർത്തിക്കുന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ രണ്ട് ഏഷ്യൻ പൗരന്മാരെയും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തി ബയോമെട്രിക് ഫിംഗർപ്രിന്റ് പരിശോധനയിൽ ഇവർ ശസ്ത്രക്രിയയിലൂടെ വിരലടയാളം മറയ്ക്കാൻ ശ്രമിച്ചതായും കണ്ടെത്തി. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാൻ ലക്ഷ്യമിട്ടാാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്. ഇവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News