പ്രവാസികൾ യാത്രക്ക് മുൻപ് ടെലിഫോൺ ബില്ലും, നിയമപരമായ കുടിശ്ശികകളും അടക്കണം

  • 25/08/2023

 


കുവൈറ്റ് സിറ്റി : ഗതാഗത നിയമലംഘനങ്ങളും വൈദ്യുതി- ജല ബില്ലുകളും അടച്ചുകഴിഞ്ഞാൽ , പ്രവാസികൾ ഇനി തങ്ങളുടെ ലാൻഡ്‌ലൈൻ ടെലിഫോൺ കുടിശ്ശികയും, നീതിന്യായ മന്ത്രാലയ കുടിശ്ശികയും രാജ്യം വിടുന്നതിന് മുമ്പ് അടയ്‌ക്കേണ്ടിവരും.

കുവൈത്തിന് ലഭിക്കാനുള്ള കുടിശ്ശിക പിരിക്കുന്നതിന് മൂന്ന് മന്ത്രാലയങ്ങൾക്കിടയിൽ ഇലക്ട്രോണിക് ഇന്റർഫേസിനുള്ള സംവിധാനം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് അൽ-മജ്രെൻ, നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ-കല്ലാഫ് എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. 

റിപ്പോർട്ട് അനുസരിച്ച്, ഈ മന്ത്രാലയങ്ങളിൽ നിന്ന് വരുന്ന ബില്ലുകൾ സംബന്ധിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് തുറമുഖങ്ങളുമായും, ഐര്പോര്ട്ടുകളുമായും ബന്ധപ്പെടുത്തും, ഇത് ഒരു പ്രവാസിയെയും ഗൾഫ് പൗരനെയും സന്ദർശകനെയും അവരുടെ ബില്ലുകൾ അടയ്ക്കാതെ പുറപ്പെടാൻ അനുവദിക്കില്ല. യാത്രക്കാർക്ക് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ പോർട്ടുകളിലും കളക്ഷൻ ഓഫീസുകൾ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

Related News