ജഹ്റയിൽ പരിശോധന; ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന 173 കാറുകൾ നീക്കി

  • 26/08/2023


കുവൈത്ത് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക്ക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യൂപേഷൻ വിഭാ​ഗം കർശന പരിശോധനകൾ തുടരുന്നു. ക്രമരഹിതമായ മാർക്കറ്റുകൾ റെയ്ഡ് ചെയ്യുക, തെരുവ് കച്ചവടക്കാരെ പിടികൂടുക, ഗവർണറേറ്റിന്റെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ ഒരാഴ്ച പരിശോധനകൾ നടന്നത്. ക്രമരഹിത മാർക്കറ്റുകളിൽ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 173 കാറുകളാണ് നീക്കം ചെയ്തത്. കൂടാതെ 10 ഫുഡ് ട്രക്കുകളും മാറ്റിയെന്ന് മുനസിപ്പാലിറ്റിയുടെ പബ്ലിക്ക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യൂപേഷൻ വിഭാ​ഗം ഡയറക്ടർ മുഹമ്മദ് അൽ ജാബ പറഞ്ഞു. 14 വഴിയോര കച്ചവടക്കാരെ രിടികൂടിയതായും അദ്ദേഹം അറിയിച്ചു.

Related News