കുവൈത്തിൽ ഒരാഴ്ചക്കിടെ മയക്കുമരുന്ന് കേസിൽ പിടിയിലായത് 19 പേർ

  • 27/08/2023


കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഒരാഴ്ചയ്ക്കുള്ളിൽ 19 പേരെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തുവെന്ന് കണക്കുകൾ. ക്രിമിനൽ ശിക്ഷ അനുഭവിച്ച നാല് പേരെയും അബോധാവസ്ഥയിലുള്ള നാല് പേരെയും കൂടാതെ അറസ്റ്റ് റിപ്പോർട്ടുള്ള 23 പേരെയും പിടികൂടാൻ സാധിച്ചു. ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 42 പ്രവാസികൾ അറസ്റ്റിലായി. റെസിഡൻസി പെർമിറ്റിന്റെ കാലാവധി അവസാനിച്ച 42 പേരും ആവശ്യമായ രേഖകൾ കൈവശമില്ലാത്ത 64 പേരും പിടിയിലായെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.

വാണ്ടഡ് ലിസ്റ്റിലുള്ള 17 വാഹനങ്ങൾ പിടിച്ചെടുത്തു. ഇവയെല്ലാം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ, വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച ട്രാഫിക് ക്യാമ്പയിനുകൾ നടപ്പാക്കിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ അറിയിച്ചു. 22,067 നിയമലംഘനങ്ങളാണ് പരിശോധന ക്യാമ്പയിനിൽ കണ്ടെത്തിയത്. 52 വാഹനങ്ങളും 38 ബൈസൈക്കിളുകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 16 ജുവനൈലുകളും അറസ്റ്റിലായി. റെസിഡൻസി കാലഹരണപ്പെട്ട 16 പേരും ആവശ്യ രേഖകൾ കൈവശമില്ലാത്ത 14 പേരും പിടിയിലായിട്ടുണ്ട്.

Related News