നിയമലംഘകർക്ക് അഭയം നൽകുന്ന പ്രവാസികളെയും നാടുകടത്താൻ കുവൈത്ത്

  • 27/08/2023


കുവൈത്ത് സിറ്റി: നിയമലംഘകർക്ക് അഭയം നൽകുന്ന പ്രവാസികളെയും നാടുകടത്താനുള്ള കർശന തീരുമാനവുമായി കുവൈത്ത്. നിയമലംഘകർക്ക് അഭയം നൽകുകയോ മറച്ചുവെക്കുകയോ ചെയ്തുകൊണ്ട് നിയമം ലംഘിക്കുന്ന കുവൈത്തി പൗരന്മാർക്കും കമ്പനികൾക്കും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും തമ്മിൽ ഈ വിഷയത്തിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

അതേസമയം, റെസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ താമസിപ്പിക്കുന്നതിനായി ഉപയോഗിക്കാത്ത നിലയിലുള്ള രണ്ട് സ്‌കൂളുകൾ ഡിറ്റൻഷൻ സെന്ററുകൾക്ക് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. താമസ നിയമ ലംഘകരെ സഹായിക്കുന്നവർ നാടുകടത്തലും നേരിടേണ്ടിവരും. ജലീബ് ​​അൽ ഷുവൈഖിലും ഖൈത്താനിലും സ്ഥിതി ചെയ്യുന്ന തെരഞ്ഞെടുത്ത സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആഭ്യന്തര മന്ത്രാലയം ഈ സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൊണ്ട് താമസ നിയമം ലംഘിച്ച പ്രവാസികൾക്കായുള്ള തടങ്കൽ കേന്ദ്രമാക്കി മാറ്റും.

Related News