റോഡ് അപകടങ്ങള്‍, ആത്മഹത്യ; കുവൈത്തില്‍ മരിച്ചത് 701 പേര്‍

  • 28/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം സ്വാഭാവികമല്ലാത്ത വിവിധ കാരണങ്ങളാല്‍ 701 പേര്‍ മരിച്ചതായി കണക്കുകള്‍. 183 പുരുഷന്മാരും 51 സ്ത്രീകളും ഉള്‍പ്പടെ ഇതില്‍ 234 പേരും കുവൈത്തി പൗരന്മാരാണ്. 377 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടെ 67 വിദേശികളും ഇതിൽ ഉള്‍പ്പെടുന്നു. 144 പൗരന്മാരും 191 പ്രവാസികളും ഉൾപ്പെടെ 335 മരണങ്ങളും, അതായത് 47.7 ശതമാനവും റോഡപകടങ്ങളിലാണ് മരണപ്പെട്ടത്. മൂന്ന് പൗരന്മാരും 74 പ്രവാസികളും ഉള്‍പ്പെടെ 77 പേര്‍ ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തു. കെട്ടിടങ്ങളില്‍ നിന്നുള്‍പ്പെടെ വീണ് 59 പേര്‍ മരണപ്പെട്ടു. മൂന്ന് പൗരന്മാരും 74 പ്രവാസികളുമാണ് ഇങ്ങനെ മരണപ്പെട്ടത്. തീപിടിത്തം, മുങ്ങി മരണം തുടങ്ങിയ കാരണങ്ങളാലും രാജ്യത്ത് നിരവധി പേര്‍ക്ക് ജീവൻ നഷ്ടമായി.

Related News