കുവൈത്തിലെ ട്രാഫിക് നിയമലംഘകർക്കായി പുതിയ സംവിധാനം; 'റേസ്ഡ്' ആപ്ലിക്കേഷൻ വരുന്നു

  • 28/08/2023


കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘകർക്കായി ഓൺലൈൻ അറിയുന്നതിനും, ഇടപാടുകൾ നടത്താനായും 'റേസ്ഡ്' ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന്റെ ആദ്യ ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകാരം ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് വാഹനമോടിക്കുന്നയാൾ നിയമ ലംഘനങ്ങൾ നടത്തിയാൽ , ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്പായ സഹേല്‍ വഴി ഉടൻ മുന്നറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. വാഹനമോടിക്കുന്ന പൗരന്മാരും താമസക്കാരും അവരുടെ സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും രജിസ്റ്റർ ചെയ്തിട്ടുള്ള എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പതിവായി വെബ്‌സൈറ്റോ സഹേൽ ആപ്പോ പരിശോധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Related News