കുവൈത്തിൽ ഫ്ലെക്സിബിള്‍ ജോലി സമയം ഉടൻ നടപ്പാക്കും

  • 28/08/2023


കുവൈത്ത് സിറ്റി: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിൽ അതോറിറ്റികള്‍. സിവിൽ സർവീസ് കൗൺസിൽ സൗകര്യപ്രദമായ പ്രവൃത്തി സമയം നടപ്പിലാക്കുന്നതിനുള്ള നിരവധി ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാതെ ഇത് നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഉറപ്പുനൽകുന്ന ഒരു സംയോജിത പദ്ധതി വികസിപ്പിക്കുന്നതിനും പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനുമായി ബന്ധപ്പെട്ട അതോറിറ്റികള്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഓരോ മന്ത്രാലയത്തിനും ജോലിയുടെ സ്വഭാവത്തിന് അനുസൃതമായ പ്രവൃത്തി സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ഉണ്ടാകും. രാവിലെ ഏഴ് മുതൽ 8:30 വരെ പ്രവൃത്തി സമയം ആരംഭിക്കുന്നതിനും ഏഴ് മണിക്കൂറായിരിക്കും ജോലി സമയമെന്നും വൃത്തങ്ങള്‍ അറിയിച്ചു. പുതിയ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന സുപ്രധാന ലക്ഷ്യത്തിന് വേണ്ടിയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.

Related News