സുഹൈല്‍ നക്ഷത്രം സെപ്റ്റംബര്‍ നാലിന് ദൃശ്യമാകും; കുവൈത്തിൽ ശരത്കാല സീസണിന്റെ തുടക്കം

  • 28/08/2023

 


കുവൈത്ത് സിറ്റി: ഓഗസ്റ്റ് അവസാനത്തോടെ കുവൈത്ത് നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈല്‍ നക്ഷത്രം സെപ്റ്റംബര്‍ നാലിന് കുവൈത്തില്‍ ദൃശ്യമാകും. ഇതോടെ രാജ്യത്ത് ചൂട് കുറയുമെന്നും ശരത്കാല സീസണിന്റെ തുടക്കവും പക്ഷികളുടെ ദേശാടനം ആരംഭിക്കുമെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി. രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കുമെന്നുള്ളതാണ് സുഹൈല്‍ സീസണിന്‍റെ ഏറ്റവും നല്ല ഗുണം. ഇത് 13 ദിവസം നീണ്ടുനിൽക്കും. സുഹൈൽ നക്ഷത്രം അൽ സഫീന നക്ഷത്രസമൂഹത്തിന്റെ മുൻവശത്താണ് സ്ഥിതി ചെയ്യുന്നതെന്നും അല്‍ അജ്‍രി സയന്‍റിഫിക്ക് സെന്‍റര്‍ അറിയിച്ചു.

Related News