പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് അനുവദനീയമല്ലെന്ന് കുവൈറ്റ് കാസേഷൻ കോടതി

  • 28/08/2023

 


കുവൈത്ത് സിറ്റി: പൗരന്മാരുടെ അവകാശങ്ങൾക്കുള്ളിൽ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളിലൊന്നാണ് സഞ്ചാര സ്വാതന്ത്ര്യമെന്ന് വ്യക്തമാക്കി കാസേഷൻ കോടതി. പൗരന്മാരുടെ യാത്രകളെ ശാശ്വതമായി തടയുന്നത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാൽപ്പര്യം സമൂഹത്തിന്റെ സുരക്ഷ തുടങ്ങിയ കാരണങ്ങളാൽ ആ സ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമല്ലാതെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് ഭരണഘടന നിരോധിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരമായി പൗരന്റെ സഞ്ചാര സ്വാതന്ത്രംയ തടയുന്നത് അനുവദനീയമല്ല. വിദേശത്ത് ഒരു കുറ്റകൃത്യം ചെയ്തതിന് ഒരു പൗരന്റെ പാസ്‌പോർട്ട് പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി കൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related News