അൽ ഖുറൈൻ മാർക്കെറ്റിൽ അടിപിടി; 10 പ്രവാസികളെ നാടുകടത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

  • 29/08/2023


കുവൈറ്റ് സിറ്റി : ഇന്നലെ വൈകുന്നേരം അൽ ഖുറൈൻ മാർക്കെറ്റിൽ നടന്ന പ്രവാസികൾ തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. ഒരുകൂട്ടം ഈജിപ്ഷ്യൻ പ്രവാസികൾ തമ്മിൽ നടന്ന കൂട്ടയടിക്കെതിരെയാണ് മുബാറക് അൽ-കബീർ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടപടിയെടുത്തത്. തിരിച്ചറിഞ്ഞ 10 പ്രവാസികളെ ഉടൻതന്നെ ആഭ്യന്തര മന്ത്രാലയം നാടുകടത്തും.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വ്യക്തവും രാജ്യത്തെ നിയമങ്ങൾ അനുസരിക്കാത്ത, കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും എല്ലാ പ്രതിരോധ നിയമ നടപടികളും സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Related News