പൗരന്മാർക്കും പ്രവാസികൾക്കും ഇനി യാത്രാവിലക്ക് വിവരങ്ങൾ മൊബൈൽ ആപ്പിൽ അറിയാം

  • 29/08/2023


കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തി നീതിന്യായ മന്ത്രാലയം. സഹേൽ ആപ്ലിക്കേഷൻ വഴി ഇനി മുതൽ യാത്രാ പദ്ധതികളെ തടസപ്പെടുത്തുന്ന ഏതെങ്കിലും സിവിൽ കോടതി ഉത്തരവുകൾ പേരുലുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഈ സേവനം കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ഉപയോ​ഗപ്പെടുത്താം. ബന്ധപ്പെട്ട കുടിശ്ശിക പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള യാത്രാ നിരോധനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പുതിയ സേവനത്തിലൂടെ ലഭ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് പറഞ്ഞു.

Related News