അൽ സൂർ സ്ട്രീറ്റിലെ അപകടത്തിന്റെ വീഡിയോ ചോർന്നു; എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം

  • 29/08/2023



കുവൈത്ത് സിറ്റി: അൽ സൂർ സ്ട്രീറ്റ് അപകടത്തിന്റെ വീഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് കുവൈത്തി പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. ഈ അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടപടിക്രമങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാൻ അത് ശ്രദ്ധിച്ചിരുന്നുവെന്നും ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കി. അൽ സൂർ സ്ട്രീറ്റിൽ വച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ വീഡിയോ ആണ് ചോർന്നത്. കേസുകളുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സംരക്ഷിക്കുന്നതിനും എല്ലാ കേസുകളിലും സംഭവങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന കക്ഷികളുടെ വികാരങ്ങൾ കണക്കിലെടുക്കുന്നതിനും മന്ത്രാലയം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് അപകകടത്തിന്റെ വീഡിയോ ചോർന്നതിന് പിന്നിൽ ആരെന്ന് കണ്ടെത്തുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിനോട് ചേർന്നുള്ള അൽ സൂർ സ്ട്രീറ്റിലെ ഇന്റർസെക്ഷനിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.   ലഹരി പദാർത്ഥങ്ങളുടെ സ്വാധീനത്തിൽ അബോധാവസ്ഥയില്‍ അപകടകരമായി വാഹനമോടിച്ച വനിതയാണ് അപകടമുണ്ടാക്കിയത്. ഇവരെ സെൻട്രല്‍ പ്രിസണിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

Related News