കുവൈത്തില്‍ ഈ വര്‍ഷം നടന്നത് 470.64 മില്യണ്‍ ഇടപാടുകള്‍, വിദേശത്ത് 43.13

  • 29/08/2023



കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരും താമസക്കാരും 2023 ജനുവരി മുതൽ ജൂൺ വരെ പർച്ചേസുകളും പണം പിൻവലിക്കലുമായി ഏകദേശം 513.78 മില്യണ്‍ ഇടപാടുകൾ നടത്തിയതായി കണക്കുകള്‍. കുവൈത്തിൽ 470.64 മില്യണ്‍ ഇടപാടുകൾ നടന്നപ്പോൾ വിദേശത്ത് 43.13 മില്യണ്‍ ഇടപാടുകളാണ് നടന്നത്. നടപ്പുവർഷത്തിന്‍റെ ആദ്യ പകുതിയിൽ പൗരന്മാരും താമസക്കാരും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനും പണം പിൻവലിക്കുന്നതിനുമായി നടത്തിയ ഇടാപാടുകളില്‍ 109.5 മില്യണിന്‍റെ വര്‍ധനയാണ് ഉണ്ടായത്. 2022 ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതില്‍ നിന്ന് 27 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. 2022ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 404.37 മില്യണ്‍ ഇടപാടുകളായിരുന്നു. പണം പിൻവലിക്കലിലും വാങ്ങലുകളിലും ഭൂരിഭാഗവും, ഏകദേശം 92 ശതമാനവും കുവൈത്തിലാണ് നടന്നത്.

Related News