1000 ഇന്തോനേഷ്യൻ മെഡിക്കൽ പ്രാക്ടീഷണർമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത്

  • 30/08/2023


കുവൈത്ത് സിറ്റി: ഇന്തോനേഷ്യയിൽ നിന്ന് 1000 മെഡിക്കൽ പ്രാക്ടീഷണർമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത്. 
പൊതു ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലേക്കുമായി ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി ആയിരത്തോളം ഇന്തോനേഷ്യൻ മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നതായി കുവൈത്തിലെ ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന അറിയിച്ചു. മെഡിക്കൽ പ്രാക്ടീഷണർമാരെ എത്തിക്കുന്നതിന് ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുമായി മെഡിക്കൽ പ്രാക്ടീഷണർമാരെ എത്തിക്കുന്നതിന് വേണ്ട മന്ത്രാലയം സംസാരിച്ചിരുന്നു. 

ഇതുമായി ബന്ധപ്പെട്ട ഏതൊരു ശ്രമത്തെയും അഭിനന്ദിക്കുന്നുവെന്ന് ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന പറഞ്ഞു. ഇന്തോനേഷ്യയിലെയും കുവൈത്തിലെയും സർക്കാരുകൾ തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിക്രൂട്ട്മെന്റ്. നിരവധി ഇന്തോനേഷ്യൻ നഴ്സുമാർ 20 വർഷത്തിലേറെയായി കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 300 ഇന്തോനേഷ്യൻ നഴ്സുമാർ പൊതു ആശുപത്രികളിലും മറ്റ് ആരോഗ്യ സൗകര്യങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്നും ലീന മരിയാന കൂട്ടിച്ചേര്‍ത്തു.

Related News