റെക്കോർഡ് നേട്ടം കൈവരിച്ച് കുവൈത്ത് ബാങ്കുകള്‍

  • 30/08/2023



കുവൈത്ത് സിറ്റി: അറ്റാദായ മാർജിനിൽ സ്ഥിരമായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി കുവൈത്തി ബാങ്കുകള്‍. ഈ വർഷം രണ്ടാം പാദത്തിന്‍റെ അവസാനത്തോടെ അറ്റാദായ മാര്‍ജിൻ 44.3 ശതമാനമെന്ന ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  ആദ്യ പാദത്തിന്‍റെ അവസാനത്തിൽ 41.5 ശതമാനമായിരുന്നതാണ് രണ്ടാം പാദത്തില്‍ വര്‍ധിച്ചത്.  മുൻ വർഷത്തിന്റെ അവസാനത്തിൽ 40.7 ശതമാനവും രണ്ടാം പാദത്തിന്റെ അവസാനത്തിൽ 39.2 ശതമാനവുമായിരുന്നു അറ്റാദായ മാർജിൻ.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് 2023ന്‍റെ രണ്ടാം പാദത്തിലെ സാമ്പത്തിക സൂചകങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കുവൈത്തി ബാങ്കുകളിലെ നിഷ്‌ക്രിയ വായ്പകളുടെ നിരക്ക് രണ്ടാം പാദത്തിന്റെ അവസാനത്തോടെ മൊത്തം വായ്പാ പോർട്ട്‌ഫോളിയോയുടെ 1.6 ശതമാനത്തിലെത്തി എന്നാണ് കണക്കുകള്‍. വർഷത്തിന്റെ ആദ്യ പാദത്തിൽ നിന്നും മുൻ വർഷത്തിന്റെ രണ്ടാം പാദത്തിൽ നിന്നും 0.1 ശതമാനം വർധനവാണ് വന്നിട്ടുള്ളത്. ഇവ രണ്ടും 1.5 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Related News