നാടുകടത്തൽ ജയിലിൻ്റെ ശേഷി 1500 പേർ, കുവൈത്തിൽ നിന്ന് പ്രതിദിനം ശരാശരി 108 പ്രവാസികളെ നാടുകടത്തുന്നു

  • 30/08/2023


കുവൈത്ത് സിറ്റി: ഈ വർഷം കുവൈത്തിൽ നിന്ന് 26,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. പാസ്പോർട്ട് കൈവശമുള്ള പ്രവാസികളെ തൽഹ ജയിലിലെ ഡീപോർട്ടേഷൻ വിഭാഗം നേരിട്ട് തന്നെ നാടുകടത്തുന്നുണ്ട്. പാസ്പോർട്ട് ഇല്ലാത്തവരുടെയും  കാലഹരണപ്പെട്ടവരുടെയും നാടുകടത്തൽ എംബസികളുമായുള്ള ഏകോപനത്തോടെയാണ് നടത്തുന്നത്. നാടുകടത്തപ്പെട്ടവരെ അവരുടെ യാത്രാ തീയതികൾക്കനുസരിച്ച് തയ്യാറാക്കി നാടുകടത്തുന്നതിന്, അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഏഴു ദിവസവും വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ജയിലിൻ്റെ ശേഷി പരാമാവധി 1500 പേർ മാത്രമാണ്. സുരക്ഷ ക്യാമ്പയിനുകൾ കർശനമാക്കിയതിനാൽ നാടുകടത്തപ്പെടേണ്ടവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും നടത്തുന്ന തീവ്രമായ സുരക്ഷാ ക്യാമ്പയിനുകൾക്ക് സമാന്തരമായാണ് നാടുകടത്തലിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൂലൈയിലാണ് ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയതെന്നും അധികൃതർ അറിയിച്ചു.

Related News