കുവൈത്തിൽ മയക്കുമരുന്ന് കേസുകൾ ഉയരുന്നു; ജിഎച്ച്ബി മയക്കുമരുന്ന് അപകടകരമെന്ന് മുന്നറിയിപ്പ്

  • 31/08/2023


കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെയുള്ള കടുത്ത പരിശോധന ക്യാമ്പയിനുകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയം. നിരവധി പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഏകദേശം 3,000 ആയി ഉയർന്നു. 2021ൽ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്ത അത്തരം കേസുകളുടെ എണ്ണത്തേക്കാൾ 423 എണ്ണത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, അതായത് 2017 മുതൽ 2022 വരെ പ്രോസിക്യൂഷന് റഫർ ചെയ്ത കേസുകളുടെ എണ്ണം 14,000-ലധികമായി. അതേസമയം, ജിഎച്ച്ബി (ഗാമ-ഹൈഡ്രോക്സിബ്യൂട്ടറിക്) എന്ന മയക്കുമരുന്നിന്റെ അപകടങ്ങളെ കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകി. ഓർമ്മക്കുറവ്, പക്ഷാഘാതം, വിഷാദം തുടങ്ങിയവയിലേക്കാണ് ഈ മയക്കുമരുന്ന് നയിക്കുക. ഈ അപകടകരമായ മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്ന നിരവധി പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തതായും വൃത്തങ്ങൾ സ്ഥിരീകരിച്ചു

Related News