കുവൈത്തിൽ 13 സ്വകാര്യ ആശുപത്രികൾ, മൂന്നെണ്ണം എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിൽ

  • 31/08/2023

 


കുവൈത്ത് സിറ്റി: രാജ്യത്ത് 13 സ്വകാര്യ ആശുപത്രികളും എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ആശുപത്രികളും പ്രവർത്തിക്കുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 1,727 ആണ്. 1,528 ഡോക്ടർമാരും 3,855 നഴ്സുമാരും ഈ ആശുപത്രികളിലായി സേവനം ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലെ കിടക്കകളുടെ എണ്ണം (അഹമ്മദി ഹോസ്പിറ്റൽ) ആകെ 432 ആണ്. 

ഡോക്ടർമാരുടെ എണ്ണം 302 ഉം നഴ്സുമാരുടെ എണ്ണം 638 ഉം ആണ്. കൂടാതെ, അഹമ്മദി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകളുടെ എണ്ണം 11,413 ആയി. ഡിസ്ചാർജ്ജ് ചെയ്ത രോഗികളുടെ എണ്ണം 8,185, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ സന്ദർശിച്ചവരുടെ എണ്ണം 442,657 എന്നിങ്ങനെയാണ്. ഇവരിൽ 84.3 ശതമാനവും കുവൈത്തികളാണ്. അൽ സലാം ഹോസ്പിറ്റലാണ് ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയത്. ആകെയുള്ളതിന്റെ 21.6 ശതമാനം ശസ്ത്രക്രിയകളും നടന്നത് ഈ ആശുപത്രിയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Related News