ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം ; പുതിയ ചട്ടങ്ങൾ നടപ്പാക്കാനൊരുങ്ങി കുവൈറ്റ് സുപ്രീം കൗൺസിൽ

  • 31/08/2023


കുവൈത്ത് സിറ്റി: കുടുംബകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 2023ലെ 16-ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ചടങ്ങളാണ് നടപ്പാക്കാൻ പോകുന്നത്. കൗൺസിൽ അതിന്റെ സ്പെഷ്യലൈസ്ഡ് ടീമിനെ ഉപയോ​ഗിച്ച് പ്രാഥമിക ഘട്ടങ്ങൾ തയാറാക്കുന്നതിനായി പ്രവർത്തിക്കുകയാണ്.

റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ എല്ലാ കേസുകളിലും ഇടപെടൽ നടത്തുന്നതിന് ഒരു ഹോട്ട്‍ലൈൻ ആരംഭിക്കും. കൗൺസിലിന്റെ ഹോട്ട്‌ലൈനുകൾ വഴിയോ നേരിട്ട് ഹാജരാകുകയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ഗാർഹിക പീഡനക്കേസുകളെ കുറിച്ച് കൗൺസിലിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇരയ്‌ക്കോ ഏതെങ്കിലും വ്യക്തിക്കോ അവകാശമുണ്ട്. പൊലീസിന്റെ സഹായം തേടാനും റിപ്പോർട്ട് ലഭിച്ച സ്ഥലത്ത് പോയി സംഭവം പരിശോധിക്കാനും കക്ഷികളെയും സാക്ഷികളെയും കേൾക്കാനും ആക്രമിക്കപ്പെട്ട വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും പുതിയ ചട്ടം അനുവാദം നൽകുന്നുണ്ട്.

Related News