കുവൈത്ത് കടൽ മലിനീകരണത്തിന്റെ രൂക്ഷത വ്യക്തമാക്കി പഠനം

  • 31/08/2023

 


കുവൈത്ത് സിറ്റി: കുവൈത്ത് ബേയിലെ മലിനീകരണത്തിന്റെ രൂക്ഷത വ്യക്തമാക്കി പഠനം. പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യ വിഭാഗം അടുത്തിടെ നടത്തിയ പഠനത്തിന്റെ ഫലങ്ങളിലാണ് കുവൈത്ത് ബേയുടെ അവസ്ഥയുടെ ഇരുണ്ട ചിത്രം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ സമുദ്ര പരിസ്ഥിതിയുടെ വ്യാപകവും ഭയപ്പെടുത്തുന്നതുമായ നാശത്തിന് മലനീകരണം കാരണമാകുന്നുണ്ട്. 2015 മുതൽ ഇതുവരെ നിരീക്ഷിക്കപ്പെട്ട മലിനീകരണത്തിന്റെ തുടർച്ച സമുദ്രജീവികളുടെ പ്രതിരോധശേഷിയെ തന്നെ ബാധിച്ച് കഴിഞ്ഞു.
‌മഴവെള്ള വിതരണ കേന്ദ്രങ്ങളിലൂടെ ശുദ്ധീകരിക്കാത്ത മലിനജലം ചോർന്നൊലിക്കുന്നത് റെഡ് ടൈഡ് പ്രതിഭാസങ്ങൾക്കും മത്സ്യങ്ങളുടെ മരണത്തിനും പ്രത്യക്ഷമായും പരോക്ഷമായും കാരണമാകുകയാണെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ വ്യക്തമാക്കി. സമുദ്രജലത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്ന ബാക്ടീരിയ, രാസവസ്തുക്കൾ തുടങ്ങിയവ തീരദേശ സമുദ്രജലത്തെ മലിനമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News