2020 മുതൽ 167 വ്യാവസായിക കണക്ഷനുകളിലെ വൈദ്യുതി വിച്ഛേദിച്ചതായി കണക്കുകൾ

  • 31/08/2023


കുവൈത്ത് സിറ്റി: 2020 മുതൽ 167 വ്യാവസായിക കണക്ഷനുകളിലെ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ അസ്താദ് അറിയിച്ചു. വിച്ഛേദിച്ചതിന്റെ കാരണങ്ങളോ നിയമലംഘനങ്ങളോ പരിഹരിച്ച സാഹചര്യത്തിൽ 103 കണക്ഷനുകൾ പുനഃസ്ഥാപിച്ച് നൽകി. നിയമലംഘനം നടത്തുന്ന വ്യവസായ പ്ലോട്ടുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതിന് മന്ത്രാലയം പിന്തുടരുന്ന ഒരു സംവിധാനമുണ്ടെന്ന് മന്ത്രി അറിയിച്ചു.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ അതോറിറ്റികളിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം വൈദ്യുതി വിച്ഛേദിക്കുന്നത്. മന്ത്രാലയത്തിന്റെ അറിവില്ലാതെ വൈദ്യുതി കണക്ട് ചെയ്യുന്നത്, അനുവാദമില്ലാതെ കൂടുതൽ വൈദ്യുതി എടുക്കുന്നത്, പൊതു സ്വത്തിൽ അതിക്രമിച്ചു കടക്കൽ, ഫ്യൂസുകളുടെ വലുപ്പം മാറ്റുന്നത്, വൗച്ചറിനായി മന്ത്രിമാരുടെ ഇലക്ട്രിക്കൽ പാനലിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് വ്യവസായ പ്ലോട്ടുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News