ലിഫ്റ്റ് അപകടം; എലിവേറ്റർ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

  • 31/08/2023

കുവൈത്ത് സിറ്റി: ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ ഒരു എലിവേറ്റർ കമ്പനിയുടെ ലൈസൻസ് വ്യാഴാഴ്ച ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ എലിവേറ്റർ സ്ഥാപിക്കുന്ന സമയത്ത് എലിവേറ്റർ കമ്പനികളിൽ ഒന്ന് നിബന്ധനകൾ  പാലിച്ചില്ല. ഇത് ഒരാളുടെ മരണത്തിലാണ് കലാശിച്ചത്. അന്വേഷണത്തിന് ശേഷമാണ് ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്.

എലിവേറ്ററുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും കുവൈത്ത് ഫയർഫോഴ്‌സിന്റെ അംഗീകാരമുള്ള കമ്പനികളെ മാത്രം സമീപിക്കണണെന്ന് അധികൃതർ അഭ്യർത്ഥിച്ചു. എല്ലാ എലിവേറ്റർ കമ്പനികളും ഇൻസ്റ്റാളേഷനും മെയിന്റനൻസിനുമുള്ള മുഴുവൻ വ്യവസ്ഥകളും സവിശേഷതകളും പാലിക്കാൻ കെഎഫ്‌എഫ് നിർദേശിച്ചു. അതേസമയം സാങ്കേതിക ജീവനക്കാരുടെ സുരക്ഷ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഫയർഫോഴ്സ് ഊന്നിപ്പറഞ്ഞു.

Related News