കുവൈത്തി പൗരന്റെ കൊലപാതകം; പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി

  • 01/09/2023



കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും നീതി നടപ്പാക്കുന്നതിനുമുള്ള തീവ്ര പരിശ്രമങ്ങൾ സൗദി അതോറിറ്റികൾ ഊന്നിപ്പറഞ്ഞു. മതർ മസ്ബാൻ ഫലാഹ് അൽ സാമിൽ എന്ന കുവൈത്തിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനായ അഹമ്മദ് മുഹമ്മദ് കമെൽ ഡാഗറിന്റെ ശിക്ഷയാണ് നടപ്പാക്കിയത്. തർക്കത്തെ തുടർന്ന് പ്രതി കുവൈത്തി പൗരന്റെ തലയിൽ ചുറ്റിക വച്ച് അടിക്കുകയായിരുന്നു. 

പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉടൻ സൗദി അതോറിറ്റികൾക്ക് സാധിച്ചിരുന്നു. വിചാരണക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. ശരിയത്ത് തീരുമാനിച്ചത് നടപ്പിലാക്കാൻ ഒരു രാജകീയ ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കുകയായിരുന്നുവെന്നും സൗദി അധികൃതർ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

Related News