ട്രാഫിക്ക് നിയമലംഘനങ്ങൾ എല്ലാം ഡിജിറ്റലായി; യെല്ലോ പേപ്പറിന് അവസാനം

  • 01/09/2023

 


കുവൈത്ത് സിറ്റി: 'റേസ്ഡ്' ട്രാഫിക് പ്രോഗ്രാമിലൂടെ ഇലക്ട്രോണിക് രീതിയിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒടുവിൽ തീരുമാനമെടുത്തു. ഇതോടെ പേപ്പറിന്റെ ഉപയോ​ഗം പൂർണമായി അവസാനിക്കും. നിയമലംഘനം നടത്തുന്നവർക്ക് ഇനി മുതൽ ആപ്ലിക്കേഷൻ വഴി അറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോ​ഗസ്ഥർക്കായി നിയമലംഘനങ്ങൾ ചുമത്തുന്നതിനായി ആധുനിക സംവിധാനങ്ങൾ ആഭ്യന്തര മന്ത്രാലയം സജ്ജമാക്കി നൽകിയിട്ടുണ്ട്. 

ആഭ്യന്തര മന്ത്രാലയം നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഇന്നാണ് തുടക്കം കുറിച്ചത്. ട്രാഫിക്, സുരക്ഷാ പിന്തുണാ ഏജൻസികൾക്കും ഈ സംവിധാനം സജ്ജമാക്കി നൽകിയിട്ടുണ്ട്. ഗതാഗത ലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ആപ്ലിക്കേഷനുമായി അവയെ ബന്ധിപ്പിക്കാനുമുള്ള നടപടികളാണ് യാഥാർത്ഥ്യമായത്. ഇതോടെ കാലങ്ങളായി നിയമലംഘനങ്ങൾ ചുമത്തുന്നതിന്റെ ഭാ​ഗമായി നൽകിയിരുന്ന യെല്ലോ പേപ്പറിന്റെ ഉപയോ​ഗത്തിനാണ് അവസാനമാകുന്നത്.

Related News