റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 106 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 02/09/2023


കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേർ അറസ്റ്റിൽ. ഫർവാനിയ, അൽ അഹമ്മദി, ക്യാപിറ്റൽ പ്രദേശങ്ങളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അതേസമയം, ഹോട്ടലുകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധന ക്യാമ്പയിനുകളിൽ റെസിഡൻസി നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. അബു ഹലീഫ ഏരിയയിൽ പ്രാദേശിക മദ്യം വിൽപ്പന നടത്തിയ ഒരു ഏഷ്യൻ സ്വദേശിയെയും സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 70 കുപ്പി തദ്ദേശീയമായി നിർമിച്ച മദ്യം പിടിച്ചെ‌ടുത്തു. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News