ലൈംഗികാതിക്രമത്തിന് വിധേയയായ പ്രവാസിയുവതിക്ക്‌ കുവൈത്തിൽനിന്ന് ലഭിച്ചത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ നഷ്ടപരിഹാരം

  • 05/09/2023

കുവൈറ്റ് സിറ്റി : ലൈംഗികാതിക്രമത്തിന് വിധേയയായതിനെത്തുടർന്ന് കുവൈത്തിലെ  ഒരു ശ്രീലങ്കൻ വീട്ടുജോലിക്കാരി മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരം ലഭിച്ചതിന് ശേഷം കുവൈറ്റിൽ നിന്ന് ഇന്നലെ സ്വന്തം രാജ്യത്ത് എത്തി.

ശ്രീലങ്കൻ പത്രത്തിലെ റിപ്പോർട്ട് പ്രകാരം മഹിയംഗാന ജില്ലയിൽ നിന്നുള്ള 32 കാരിയായ യുവതിക്ക് ലൈംഗികാതിക്രമത്തിന്റെ ഫലമായി 6.8 ദശലക്ഷം ശ്രീലങ്കൻ രൂപ (ഏകദേശം 21 ആയിരം യുഎസ് ഡോളർ) നഷ്ടപരിഹാരം ലഭിച്ചു. കുവൈറ്റിലുള്ള തൊഴിലുടമയുടെ മകൻ വീട്ടുജോലിക്കാരിയെ ഗര്ഭിണിയാക്കിയതിനെത്തുടർന്നാണ് നഷ്ടപരിഹാരം ലഭിച്ചത്. 

യുവതിയുടെ  തൊഴിലുടമ ഒരു ഡോക്ടറെ രഹസ്യമായി വീട്ടിൽ കൊണ്ടുവന്ന് ഗർഭച്ഛിദ്രം നടത്തുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, ഗർഭച്ഛിദ്രം മൂലം അവളുടെ ആരോഗ്യം വഷളായതിനാൽ തൊഴിലുടമ അവളെ വിമാനത്താവളത്തിൽ കൊണ്ടുപോയി യാത്രയാക്കാൻ ശ്രമിച്ചു എന്നാൽ , ആരോഗ്യ സ്ഥിതി മോശമായതിനാൽ  എയർലൈൻ അധികൃതർ അവരെ  വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ചു. തുടർന്ന് അവർ  ശ്രീലങ്കൻ എംബസിയെ ബന്ധപ്പെടുകയും, കുവൈറ്റിലെ തൊഴിലുടമയ്‌ക്കെതിരെ ശ്രീലങ്കൻ എംബസി കേസ് ഫയൽ ചെയ്തതായും നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി അതിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായും പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്ത് വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ 👇

Related News