കുവൈത്തിൽ കനത്ത ചൂടിന് ശമനം; 23ന് വേനൽക്കാലത്തിന് അവസാനം

  • 06/09/2023

 

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊടും ചൂടിന്റെ കാലാവസ്ഥയിൽ നിന്ന് ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയതായി അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. 23ന് ഔദ്യോ​ഗികമായി രാജ്യത്ത് വേനൽക്കാലത്തിന്  അവസാനമാകും. പകൽ സമയം കുറഞ്ഞ് വരികയും ഈ മാസം സെപ്റ്റംബർ 27ഓടെ പകലും രാത്രിയും തുല്യമായി മാറുകയും ചെയ്യും. സൂര്യൻ രാവിലെ 5.39ന് ഉദിച്ച് വൈകുന്നേരം 5.39ന് അസ്തമിക്കുമെന്നും അൽ അജ്‍രി സെന്ററിലെ കാലാവസ്ഥ വിദ​ഗ്ധർ അറിയിച്ചു. കുവൈത്തിൽ സുഹൈൽ നക്ഷത്രം ദൃശ്യമായതായും അൽ അജ്‍രി സെന്റർ അറിയിച്ചു. താപനില, പ്രത്യേകിച്ച് രാത്രയിൽ കുറയാനുള്ള കാരണം ഇതാണെന്നും വിദ​ഗ്ധർ കൂട്ടിച്ചേർ‌ത്തു.

Related News