മുത്‌ലയിലെ പ്രവാസിയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി

  • 06/09/2023


കുവൈത്ത് സിറ്റി: അടുത്തിടെ മുത്‌ലയിൽ നിന്ന് പ്രവാസിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ. കൊലയാളിയെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രവാസിയുടെ ശരീരഭാഗങ്ങൾ അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. അതുകൊണ്ട് പ്രതികാരം കൊണ്ടുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്. കൊലയാളിയെ കണ്ടെത്താൻ ജഹ്‌റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള നിരവധി പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.

Related News