ഗതാഗതക്കുരുക്ക് ; സ്കൂൾ സമയവും സർക്കാർ ജീവനക്കാരുടെ സമയക്രമവും ക്രമീകരിക്കാൻ ചർച്ച

  • 06/09/2023


കുവൈത്ത് സിറ്റി: അധ്യയന വർഷം ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ സ്കൂൾ സമയവും സർക്കാർ ജീവനക്കാരുടെ സമയക്രമവും ക്രമീകരിക്കാനുള്ള നിർദ്ദേശങ്ങൾ അവലോകനം ചെയ്ത് അധികൃതർ. സിവിൽ സർവീസ് കമ്മീഷനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്ന് ആഭ്യന്തര, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സംയുക്ത സമിതി ഈ വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്. വേനൽ അവധി കഴിഞ്ഞ് ജീവനക്കാർ മടങ്ങി എത്തുമ്പോൾ പ്രതീക്ഷിക്കുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിക്കുന്നത്. മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫീസുകൾ, അഡ്മിനിസ്ട്രേറ്റീവ് ബോഡികൾ, വിദ്യാഭ്യാസ ജില്ലകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ സ്കൂൾ സമയം പരിഷ്കരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News