കബ്‍ദ്, അൽ ജവാഖിർ പ്രദേശങ്ങളിൽ പരിശോധന; 120 നിയമലംഘകര്‍ അറസ്റ്റിൽ

  • 06/09/2023


കുവൈത്ത് സിറ്റി: കബ്‍ദ്, അൽ ജവാഖിർ പ്രദേശങ്ങളിൽ ശക്തമായ പരിശോധന നടത്തി ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ്. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധനകള്‍ നടന്നത്.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 120 ഓളം നിയമലംഘകര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് അൽ അസ്മി, ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഇബ്രാഹിം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന ക്യാമ്പയിൻ. ഇരുന്നൂറിലധികം ആളുകളുടെ വിവരങ്ങളും രേഖകളും പരിശോധിച്ചതിൽ നിന്നാണ് വിവിധ രാജ്യക്കാരായ 120 ഓളം പേർ താമസ നിയമലംഘകനം നടത്തിയതായി കണ്ടെത്തിയത്. സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതിന് കേസുകള്‍ നിലവില്‍ ഉള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Related News