അമിതവില ; ഷോപ്പിംഗ് സെന്‍റര്‍ അടപ്പിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 06/09/2023


കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാണിജ്യ നിയന്ത്രണ വകുപ്പ് സംഘം ഒരു ഷോപ്പിംഗ് സെന്‍റര്‍ അടപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മന്ത്രിമാരുടെ തീരുമാനങ്ങൾ ലംഘിച്ച് സ്കൂൾ സാധനങ്ങൾ വിൽക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഗവർണറേറ്റുകളിലെ കടകൾ, സമാന്തര മാർക്കറ്റുകൾ, ലൈബ്രറികൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ഫീൽഡ് സന്ദർശനം ശക്തമാക്കിയിട്ടുണ്ട്. കൃത്രിമമായി വില ഉയര്‍ത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പരിശോധന വ്യാപിപ്പിച്ചത്. സ്കൂളുകള്‍ തുറന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ മന്ത്രാലയത്തിന്റെ റെഗുലേറ്ററി തീരുമാനങ്ങൾ എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനായാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധനയില്‍ വില ഉയര്‍ത്തി വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍റര്‍ അടപ്പിച്ചത്.

Related News