സ്കൂളുകളിലെ ഫ്ലെക്സിബിൾ പ്രവർത്തന സമയം; തീരുമാനിക്കുന്നത് സംയുക്ത കമ്മിറ്റി

  • 07/09/2023


കുവൈത്ത് സിറ്റി: ഫിസിക്സ് ഉൾപ്പെടെയുള്ള ചില വിഷയങ്ങളിലെ അധ്യാപകരുടെ കുറവ് നികത്താൻ ഈ സ്പെഷ്യലൈസേഷനുകളിൽ എൻജിനീയർമാർ ഉൾപ്പെടെയുള്ള ബിരുദധാരികൾക്ക് ജോലി അടിച്ചേൽപ്പിച്ച് നൽകാൻ സിവിൽ സർവീസ് കമ്മീഷന് അവകാശമില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ചില സ്പെഷ്യലൈസേഷനുകളിലെ കടുത്ത ക്ഷാമം നികത്താൻ ബ്യൂറോയിൽ നിന്നുള്ള ചില എഞ്ചിനീയർമാരെ അധ്യാപകരായി ജോലി ചെയ്യാൻ നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു വൃത്തങ്ങൾ. 

അതേസമയം, സ്കൂളുകളിലെ ഫ്ലെക്സിബിൾ ജോലി സമയം സംബന്ധിച്ച തീരുമാനത്തിന് മറ്റ് നിരവധി കക്ഷികളുടെ പ്രതിനിധികളുടെ കരാറുകൾ കൂടെ ആവശ്യമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. അല്ലാതെ ബ്യൂറോ സിവിൽ സർവീസ് കൗൺസിലിന് ഒരു നിർദ്ദേശം സമർപ്പിച്ചത് കൊണ്ട് കാര്യമില്ല. 

സ്‌കൂൾ സമയം സംബന്ധിച്ച പുതിയ തീരുമാനങ്ങൾ സ്വീകരിക്കുന്നത് മാൻപവർ അതോറിറ്റി, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികൾക്കൊപ്പം സിവിൽ സർവീസ് കമ്മീഷൻ പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതിയാണ്. ഈ കമ്മിറ്റി യോ​ഗം ഉടൻ ചേരുമെന്നും അവർ കൂട്ടിച്ചേർത്തു.

Related News