കുവൈത്തിലെ സ്കൂൾ ബസുകൾ ഹൈ ടെക് ആകാനൊരുങ്ങുന്നു

  • 07/09/2023

 


കുവൈത്ത് സിറ്റി: സ്‌കൂൾ ബസുകളുടെ ഉപയോ​ഗം വർധിപ്പിച്ച് കൊണ്ട് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സഹായിക്കുന്ന നീക്കവുമായി അധികൃതർ. ഈ ബസുകളിൽ ഇലക്ട്രോണിക് നിയന്ത്രണവും മറ്റ് സംവിധാനങ്ങളും കൊണ്ട് വരുന്നതിന് ഒരു മില്യൺ ദിനാർ അനുവദിക്കുന്നതിന് ധനമന്ത്രാലയം അം​ഗീകാരം നൽകി. ബസുകൾക്ക് ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ, വിദ്യാർത്ഥിക്ക് ഇലക്ട്രോണിക് സെൻസറുകൾ, ആധുനിക ക്യാമറകൾ തുടങ്ങിയവയെല്ലാം സജ്ജമാക്കും. വിദ്യാർത്ഥി ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്താൽ രക്ഷിതാക്കൾക്ക് മൊബൈൽ ഫോണിൽ അലേർട്ടുകൾ ലഭിക്കുന്ന തരത്തിലാണ് സംവിധാനം. കൂടാതെ ബസ് സഞ്ചരിക്കുന്ന റൂട്ടും മനസിലാക്കാൻ സാധിക്കും. ബസിന്റെ വേ​ഗത, യാത്രക്കിടെ ആവശ്യമെങ്കിൽ ലൈവ് ഫോട്ടോ​ഗ്രാഫി തുടങ്ങിയ നിരവധി സംവിധാനങ്ങളും ഒരുക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News