പ്രവാസികൾ അടയ്ക്കാനുള്ള കുടിശ്ശിക ഏകദേശം അര ബില്യൺ ദിനാർ

  • 07/09/2023


കുവൈത്ത് സിറ്റി: വിദേശികൾ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ കുടിശ്ശികകൾ പിരിച്ചെടുക്കണമെന്ന് തീരുമാനിച്ച സർക്കാർ ഏജൻസികളുടെ എണ്ണം നാലായി ഉയർന്നു. ട്രാഫിക്ക്, വൈദ്യുതി കൂടാതെ ട്രാൻസ്പോർട്ടേഷൻ, ജസ്റ്റിസ് മന്ത്രാലയങ്ങളാണ് ഈ നടപടി സ്വീകരിക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് സർക്കാർ ഏജൻസികളിലെ കിട്ടാക്കടങ്ങളുടെ പ്രതിസന്ധി അവസാനിപ്പിക്കാൻ തീരുമാനമായത്. 

വിദേശികൾ അടയ്ക്കാനുള്ള കുടിശ്ശികകൾ പിരിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ തമ്മിൽ ലിങ്ക് ചെയ്യാൻ വിവിധ അതോറിറ്റികളുടെ നടത്തിയ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. ഏകദേശം അര ബില്യൺ ദിനാർ ഇത്തരത്തിൽ കുടിശ്ശിക എത്തുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ട് സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപനം നടത്തി ഒരു സംയോജിത സംവിധാനത്തിലൂടെ ഈ കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിന് നടപടികൾ വേ​ഗത്തിലാക്കാൻ ആഭ്യന്തര മന്ത്രി നിർദേശിക്കുകയായിരുന്നു.

Related News