വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

  • 07/09/2023

 


കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സേനയിലെ അം​ഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ലെബനൻ, സിറിയ, ഇറാഖ്, സുഡാൻ തുടങ്ങിയ പ്രശ്നബാധിത രാജ്യങ്ങളിലേക്ക് പൊലീസ് സേനയിലെ അംഗങ്ങൾ യാത്ര ചെയ്യരുതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് 186/2023 സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇതുപ്രകാരം ബന്ധപ്പെട്ടവരുടെ (സെക്ടർ മേധാവി, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ഡയറക്ടർ ജനറൽ) മുൻകൂർ അനുമതിയില്ലാതെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ല. പൊലീസ് സേനയിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ തീരുമാനം വരുന്നതെന്ന് സർക്കുലർ സൂചിപ്പിച്ചു. ഈ തീരുമാനം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News