കാലഹരണപ്പെട്ട മരുന്നുകൾ തിരിച്ചെത്തിക്കാൻ ക്യാമ്പയിനുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 07/09/2023


കുവൈത്ത് സിറ്റി: ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ച് അടുത്ത ഞായറാഴ്‌ച മുതൽ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കാൻ ആരോ​ഗ്യ മന്ത്രാലയം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ വിവിധ ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിന്ന് തിരിച്ച് എത്തിക്കുന്നതിനാണ് ഈ ക്യാമ്പയിൻ. ‌ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകളുടെ സുരക്ഷിതമായ സംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗികളുടെ സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്.

ആരോഗ്യ മന്ത്രാലയത്തോടൊപ്പം ഈ ക്യാമ്പയിനിൽ പങ്കാളിയാകുമെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. ‌അടുത്ത ഞായറാഴ്ച രാവിലെ യർമൂക്കിലെ അബ്ദുള്ള അൽ അബ്ദുൾ ഹാദി സെന്ററിൽ നിന്നാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫ്, ഫാക്കൽറ്റി ഓഫ് മെഡിസിൻ വിദ്യാർത്ഥികൾ, ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ മേഖലയിലെ ഡോക്ടർമാർ എന്നിവർ ക്യാമ്പയിനിൽ പങ്കെടുക്കും. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും നല്ല പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും ആരോ​ഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.

Related News