ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്നു; കുവൈത്തിന്റെ സൈബർ സുരക്ഷ നിലവാരം കാലഹരണപ്പെട്ടതെന്ന് റിപ്പോർട്ട്

  • 07/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി പാർലമെന്ററി റിപ്പോർട്ട്. അന്താരാഷ്ട്ര നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈത്തിലെ സൈബർ സുരക്ഷയുടെ നിലവാരം കാലഹരണപ്പെട്ടതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിപുലമായ സംരക്ഷണ പ്ലാറ്റ്‌ഫോമുകളുടെ അഭാവം മൂലം സുപ്രധാന സ്ഥാപനങ്ങളും വ്യക്തികളും വരെ ഹാക്കിംഗിന് ഇരയാകുന്ന അവസ്ഥയാണ്. 2017 മുതൽ സൈബർ സുരക്ഷയ്ക്കായി സർക്കാർ നിർദ്ദേശിച്ച ഒരു സ്ട്രാറ്റജി നിലവിലുണ്ടെങ്കിലും ഈ സാഹചര്യത്തിന് മാറ്റമില്ല.

കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ സൈബർ സാഹചര്യം വിലയിരുത്തുന്നത്. സൈബർസ്‌പേസിന്റെ സുരക്ഷിതവും കൃത്യവുമായ ഉപയോഗത്തെ പിന്തുണയ്ക്കുന്ന സൈബർ സുരക്ഷ സംസ്‌കാരം മെച്ചപ്പെടുത്തുക, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, ദേശീയ സുരക്ഷയെ ഉൾപ്പെടെ ബാധിക്കുന്ന വിവരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സിട്രയ്ക്ക് മുന്നിലുള്ളത്.

Related News