ഫ്ലെക്സിബിൾ ജോലി സമയം ഓപ്ഷണല്‍ മാത്രം; കുവൈത്തിലെ സർക്കാർ ഏജൻസികളിൽ എതിര്‍പ്പ്

  • 07/09/2023


കുവൈത്ത് സിറ്റി: പല സർക്കാർ ഏജൻസികളും എതിര്‍പ്പ് ഉന്നയിച്ചതിനാല്‍ ഫ്ലെക്സിബിൾ ജോലി സമയം ഓപ്ഷണലായി മാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പല സർക്കാർ ഏജൻസികളും അവരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് ഫ്ലെക്സിബിൾ ജോലി സമയം നടപ്പാക്കുന്നതിനെ നിരസിച്ചിട്ടുണ്ട്. സൗകര്യപ്രദമായ പ്രവൃത്തി സമയത്തിന് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാമെന്ന് മന്ത്രിസഭാ കൗണ്‍സില്‍ സര്‍ക്കാര്‍ ഏജൻസികളിലെ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. 

മിക്ക സർക്കാർ ഏജൻസികളും ഫ്ലെക്സിബിൾ ജോലി സമയം സംബന്ധിച്ച ഒരു സര്‍ക്കുലര്‍ പുറത്തിറക്കും. പഞ്ചിംഗ് ചെയ്യുന്നതിന് ഒരു 30 മിനിറ്റാകും ഇളവ് നൽകുക. ഈ വരുന്ന താമസം ജോലി കഴിഞ്ഞുള്ള മടക്കത്തിൽ പരിഹരിക്കുകയും ചെയ്യും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആന്റ് ഹോസ്പിറ്റലുകൾ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിൽ ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് ഫ്ലെക്സിബിൾ ജോലി സമയം നടപ്പാക്കും. ഫ്ലെക്സിബിൾ ജോലി സമയം ജീവനക്കാർക്ക് നിർബന്ധമല്ല. അവരുടെ ഇഷ്ടപ്രകാരം അത് നിരസിക്കാനുള്ള അവകാശമുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News